1.
വിളക്ക് കെടുത്തി
ജാലകപ്പുറത്തോളം വന്ന്
കൊതിപ്പിച്ചിട്ട്
നീ പൊയ്ക്കളയും.
നിനക്കറിയില്ലല്ലോ,
നിന്റെ പ്രണയത്തിന്റെ
ഊഷരതയും കാത്ത്
ഉള്ളിലൊരാള്‍
വേനല്ക്കനലില്‍
ഉരുകിതീരുന്നുണ്ടെന്ന്....
2.
നിനക്കെന്നെ വീഴ്ത്താനാവില്ല,
ഉള്ളിലിങ്ങനെ
കൊടുങ്കാറ്റുയരുമ്പോള്‍
മിന്നല്‍ കൊണ്ട്
നിനക്കെന്നെ കത്തിക്കാനാവില്ല
ഉള്ളിലിങ്ങനെ
കനലെരിയുമ്പോള്‍
ഇടി കൊണ്ട്
നിനക്കെന്നെ ഭയപ്പെടുതാനാവില്ല
ദിഗന്തങ്ങള്‍ പൊട്ടുമാറ്
ഹൃദയമിങ്ങനെ മിടിക്കുമ്പോള്‍
മഴനീരുകൊണ്ട്
നിനക്കെന്നെ നനയ്ക്കാനാവില്ല
മിഴിനീരിനാല്‍
ഞാനൊരു പ്രളയമായിരിക്കുമ്പോള്‍...
No comments:
Post a Comment