പുഴ ഒരോര്‍മയാണ്
മറവിയുടെ മുളങ്കാടുകളില്‍ നിന്ന്
കാലത്തിന്റെ
ഉരുളന്‍ കല്ലുകളില്‍തട്ടിയും
വേര്‍പാടിന്റെ
കയങ്ങളില്‍ വീണും
വേദനയുടെ കടവുകളില്‍
പിന്നെയും കണ്ടു മുട്ടിയും
മുകളിലേക്കൊഴുകുന്ന
കണ്ണീരോര്മകള്‍....
മഴ ഓരോര്മപ്പെടുതലാണ്
കുട്ടിക്കാലത്തിന്റെ ഇല്ലായ്മയില്‍ നിന്ന്
വിശപ്പിന്റെ കനലടുപ്പുകളില്‍ വീണും
മോഹങ്ങളുടെ
ചിറകുകള്‍ നനച്ചും
പ്രതീക്ഷകളുടെ
വിളക്കുകള്‍ കെടുത്തിയും
മരിച്ചു പോയ കാലത്തിന്റെ
ഓര്‍മപ്പെടുത്തലുകള്‍ ...
മഴയില്‍ നിന്ന് പുഴ പിറക്കുന്നു
പുഴയില്‍ നിന്ന് മഴ പിറക്കുന്നു
മഴയും പുഴയും ചേര്‍ന്ന്‍ ഓര്‍മകളും ...!!
No comments:
Post a Comment