1.
നിലാവുള്ളപ്പോഴോന്നും
നിന്നെക്കാണില്ല.
നീയുള്ളപ്പോള്‍ പ്പിന്നെ
നിലാവിന്റെ ആവശ്യവുമില്ല.
നീയും നിലാവും
കുടചൂടി നടക്കുംബോഴായിരിക്കണം
മൌന മഴ പെയ്തിറങ്ങുന്നത്
2.
നിന്റെ നനുത്ത മേനിയില്‍
ഒന്ന് സ്പര്‍ശിക്കാന്‍
ആഗ്രഹാമില്ലഞ്ഞിട്ടല്ല .
പക്ഷെ
എന്റെ പ്രണയത്തിന്റെ
ചൂടേറ്റു നീ
വാടിക്കരിഞ്ഞു പോയെങ്കിലോ
എന്ന് ഭയന്നിട്ടാണ്.
3.
നിനക്കും എനിക്കുമിടയില്‍
മൌനത്തിന്റെ വസന്തം
പൂവിട്ടു നിന്ന
ഒരു കാലമുണ്ടായിരുന്നു
പ്രണയത്തിന്റെ
ചൂടേറ്റിട്ടാവണം
പിന്നെയത്
മിഴിനീര്‍പ്പൂക്കളായി
കരിഞ്ഞു വീണത്
4.
മുഖപടത്തിനുള്ളില്‍
നിനക്ക്
ഹൃദയമൊളിപ്പിക്കാനാവില്ലല്ലോ
മൌനം കൊണ്ട്
എനിക്കെന്റെ
പ്രണയമൊളിപ്പിക്കാനാവാത്ത പോലെ...
No comments:
Post a Comment