വെളുത്ത പ്രതീക്ഷകളുമായി
കിനാവുകളിലേക്ക് നീ വരാറുണ്ട്
കറുത്ത ഓര്‍മകളില്‍ നിന്ന്
വിളിച്ചുണര്‍ത്തി വെളിച്ചം തരാറുണ്ട്
മൗന നൊമ്പരങ്ങളുടെ കൂട്ടിലേക്ക്
നിലാവായി നീ പെയ്തിറ ങ്ങാറുണ്ട്
തണുത്ത രാത്രിയുടെ വിരസതയിലേക്ക്
മഴഗീതം പൊഴിക്കാറുണ്ട്
ഉച്ച ച്ചൂടിന്റെ മയക്കത്തിലേക്ക്
നീ കുളിര്‍തെന്നലായി വീശാറുണ്ട്
മഞ്ഞുമൂടിയ പുലരിയിലേക്ക്
റോസാപ്പൂവായി വിടരാറുണ്ട്
സാന്ധ്യ സൂര്യന്റെ അരുണിമയില്‍
പൂര്‍ണ ചന്ദ്രനായി നീയുദിക്കാറുണ്ട്
നിലാവുപോലെ ഒരു നിഴലായ്
നീയെനിക്ക് കൂട്ടുപോരാറുണ്ട്..
കളിച്ചും ചിരിച്ചും, പ്രിയപ്പെട്ടവളെ,
ഒരു വളകിലുക്കമായ് നീയെന്റെ കൂടെയുണ്ട്...
ഉറക്കം വരാത്ത രാവുകളില്‍
ReplyDeleteഒരു താരാട്ടായ് ചൂടുള്ള പുതപ്പായ്
പിന്നെ സ്വപ്നമായ് പുലരിയുടെ
കിളിക്കൊഞ്ചലായ്....... നല്ല കവിത.ആശംസകള്‍.
angane oru priyapetaval namukku palarkkum innum niyalayi pinthudarunnu ennu venekil parayam.pakshe aa ormakal alathellumbol nammal niyalum avar nammalumayi maraarille?palapozhum enikku thonarundu..Oru valakilukkamayi nee ente kude undu..aa varikku theevratha kutamayirunnu----Rahim,eniku parayanulla swathanthryam nee pande thanitullathalle?---Nandana
ReplyDelete