കോലായിലെ ചാരുകസേരയില്‍
ചുമച്ചു തുപ്പിയിരിപ്പുണ്ട്
പ്രഷറും പ്രമേഹവും
നടുവിലകത്തെ വാട്ടര്‍ ബെഡില്‍
ചുരുണ്ടു മടങ്ങിക്കിടപ്പുണ്ട്
കാലൊടിഞ്ഞ തളര്‍വാതം
എഴുത്തു മുറിയിലെ പടാപ്പുറത്ത്
മേലനങ്ങാതെ വച്ചിട്ടുണ്ട്
അറ്റാക്ക് വന്നൊരു ഹൃദയം
തെക്കേ മുറിയില്‍
ആരെയുമടുപ്പിക്കാതെ പൂട്ടിവച്ചിട്ടുണ്ട്
മാറ്റിവച്ച കിഡ്നി
അടുക്കളയിലെ ചുമരില്‍
ചാരി നിന്ന്‍ കിതയ്ക്കുന്നുണ്ട്
നൂറു കിലോ കൊളസ്ട്രോള്‍
ഇടനാഴിയിലെ ടിവിക്കു മുന്നില്‍
കാലുനീട്ടിയിരിപ്പുണ്ട്
പൊണ്ണത്തടിയും പിള്ളവാതവും...
ഗള്‍ഫുകാരന്‍ വന്നതറിഞ്ഞ്
എത്തിനോക്കിയിട്ട് പോയി
വടക്കെയിലെ ബ്രെയിന്‍ ട്യൂമര്‍.
മതിലിനു മുകളിലൂടെ
കുശലം ചോദിച്ചു,
മേലെ വീട്ടിലെ കാന്‍സര്‍..........
(published in risala weekly-september 21, 2012)
ചുമച്ചു തുപ്പിയിരിപ്പുണ്ട്
പ്രഷറും പ്രമേഹവും
നടുവിലകത്തെ വാട്ടര്‍ ബെഡില്‍
ചുരുണ്ടു മടങ്ങിക്കിടപ്പുണ്ട്
കാലൊടിഞ്ഞ തളര്‍വാതം
എഴുത്തു മുറിയിലെ പടാപ്പുറത്ത്
മേലനങ്ങാതെ വച്ചിട്ടുണ്ട്
അറ്റാക്ക് വന്നൊരു ഹൃദയം
തെക്കേ മുറിയില്‍
ആരെയുമടുപ്പിക്കാതെ പൂട്ടിവച്ചിട്ടുണ്ട്
മാറ്റിവച്ച കിഡ്നി
അടുക്കളയിലെ ചുമരില്‍
ചാരി നിന്ന്‍ കിതയ്ക്കുന്നുണ്ട്
നൂറു കിലോ കൊളസ്ട്രോള്‍
ഇടനാഴിയിലെ ടിവിക്കു മുന്നില്‍
കാലുനീട്ടിയിരിപ്പുണ്ട്
പൊണ്ണത്തടിയും പിള്ളവാതവും...
ഗള്‍ഫുകാരന്‍ വന്നതറിഞ്ഞ്
എത്തിനോക്കിയിട്ട് പോയി
വടക്കെയിലെ ബ്രെയിന്‍ ട്യൂമര്‍.
മതിലിനു മുകളിലൂടെ
കുശലം ചോദിച്ചു,
മേലെ വീട്ടിലെ കാന്‍സര്‍..........
(published in risala weekly-september 21, 2012)
No comments:
Post a Comment