Total Pageviews

Thursday, April 21, 2016

തലമുറകൾ


കുടുംബ സംഗമത്തിനെത്തിയവർ 
ഭക്ഷണ ശേഷം 
ഗ്രൂപ്പായിപ്പിരിഞ്ഞു.

വട്ടക്കണ്ണട
ഊന്നുവടി
കാലൻ  കുട
വെറ്റിലച്ചെല്ലം 
ചുണ്ണാമ്പു കുപ്പി 
തസ്ബീഹ് മാല 
മുതലായവർ 
നടുമുറ്റത്ത് വട്ടം കൂടിയിരുന്ന് 
കഥകൾ പറഞ്ഞു.

ഷുഗർ 
പ്രഷർ 
അൾസർ 
കൊളസ്ട്രോൾ 
കിഡ്നി സ്റ്റോൺ 
ഹാർട്ട് അറ്റാക്ക് 
മുതലായവർ 
മരച്ചുവട്ടിൽ ബഞ്ചിലിരുന്ന് 
ഓർമകൾ ചികഞ്ഞു.

ഗൂഗ്ൾ 
യൂ ട്യൂബ് 
വാട്സാപ്പ് 
ഇൻസ്റ്റാഗ്രാം
ലിങ്ക്ഡ് ഇൻ  
ഫെയ്സ്ബുക്ക് 
മുതലായവർ 
മതിലിൽ പുറംതിരിഞ്ഞിരുന്ന് 
വൈ ഫൈ തെരഞ്ഞു.


4 comments:

  1. ആഹാ .കൊള്ളാമല്ലോ!!തലമുറകളുടെ വ്യത്യാസം.

    ReplyDelete
    Replies
    1. കൊള്ളാലോ സംഭവം . സത്യസന്ധമായി പറയാൻ ഉള്ളതെല്ലാം പറഞ്ഞു . സമയം ഉണ്ടെങ്കിൽ എന്റെ ബ്ലോഗിലേക്കും സ്വാഗതം കേട്ടൊ . ആശംസകൾ !

      Delete
    2. തലമുറകളുടെ വ്യത്യാസം ചുരുങ്ങിയ വാചകങ്ങളാൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നു . നല്ല ആശയം . ആശംസകൾ!

      Delete