Total Pageviews

Friday, April 8, 2011

ഞാനൊരു പാവം ജിഹാദി

എന്റെ നാട്
സ്വര്‍ണ ലിപികളിലെഴുതിയ
തിളങ്ങുന്ന
ഒരു ഭരണഘടന
സമത്വം, സാഹോദര്യം
സ്വാതന്ത്ര്യം, ജനാധിപത്യം
നാനാത്വത്തില്‍ ഏകത്വം ....

എന്റെ പേര്,
വെള്ളത്തൊപ്പിയും താടിയും വച്ച
കളഞ്ഞു പോയ
ഒരു പാസ്പോര്‍ട്ട്‌
ഭീകരവാദി, തീവ്രവാദി,
ചാരന്‍, ഒറ്റുകാരന്‍
ദേശദ്രോഹി.....

എന്റെ വീട്
നിരപരാധികളുടെ നെടുവീര്‍പ്പുകള്‍
പ്രതിധ്വനിക്കുന്ന
ഒരു തടവറ
കോടതി, പോലീസ്
സ്പെഷ്യല്‍ സ്ക്വാഡ്
ആഗോള ഗൂഡാലോചന

ഞാന്‍,
പിറന്ന മണ്ണില്‍,
പിറക്കരുതായിരുന്ന
ഒരു പേരും പേറി
മുഖം മറച്ച്
തോക്കും പിടിച്ച്
വിദേശ പരിശീലനം നേടിയ
ഒരു പാവം ജിഹാദി

നിങ്ങള്‍,
ഭരണകൂടത്തെ വിശ്വസിച്ച്
മാധ്യമങ്ങളുടെ 
നേരു പുതച്ച്
കണ്ണടച്ചിരുട്ടാക്കി
ഉറക്കം നടിക്കുന്ന
കൊടും ഭീകരര്‍ !!

1 comment:

  1. ബോംബ്‌ പൊട്ടിയത്‌ എന്റെ ഭാഗ്യമായി.
    ഇപ്പോള്‍ നല്ല ഭക്ഷണം, സമയാസമയങ്ങളില്‍ ടെലിവിഷനില്‍ എന്നെ കാണാം. കൂടെ പിടിക്കാന്‍ പോലീസുകാരുണ്ട്‌. എന്തിന്‌ മലമൂത്രവിസര്‍ജന സ്ഥലത്തുവരെ അവരുണ്ട്‌.
    ബോംബ്‌ പൊട്ടിയപ്പോഴെങ്ങാനും എന്റെ താടിയില്ലാതിരുന്നെങ്കില്‍ എനിക്ക്‌ തെരുവിലലഞ്ഞു കാലാകാലം കഴിയമായിരുന്നു.

    ReplyDelete