പ്രിയപ്പെട്ടവളേ
നീയും നിലാവും
ഒരമ്മയ്ക്ക് പിറന്നതായിരിക്കണം
അല്ലെങ്കില്‍
ഇത്രയേറെ വെളിച്ചം പരത്താന്‍
നിനക്കാവുമായിരുന്നില്ലല്ലോ
നീയും നിലാവും
ഒരേ വള്ളിയിലെ പൂക്കളായിരുന്നിരിക്കണം
അല്ലെങ്കില്‍
നീ വിടരുമ്പോള്‍
മുല്ലപ്പൂവിന്റെ
സൌരഭം നിറയുമായിരുന്നില്ലല്ലോ
നീയും നിലാവും
ഒരേ പാട്ടിന്റെ വരികളായിരിക്കണം
അല്ലെങ്കില്‍
നീ പിരിയുമ്പോള്‍
ഒരേയീണം
മൂളു മായിരുന്നില്ലല്ലോ
നീയും നിലാവും
ഒരേ പൂവിന്റെ
ഇതളുകളായിരുന്നിരിക്കണം
അല്ലെങ്കില്‍
ഇത്ര വേഗത്തില്‍
വാടിവീഴുമായിരുന്നില്ലല്ലോ
നീയും നിലാവും
ഒരേ വഴിക്കായിരിക്കണം
പോയി മറഞ്ഞത്
അല്ലെങ്കില്‍
പൌര്‍ണമി രാവിലും
എന്റെയുള്ളില്‍
ഇരുട്ട് പരക്കുമായിരുന്നില്ലല്ലോ
പ്രിയപ്പെട്ടവളേ
നീയും നിലാവും
ഒന്നു തന്നെയായിരിക്കണം
അല്ലെങ്കിലിത്രമാത്രം
ഞാന്‍
പ്രണയിക്കുമായിരുന്നില്ലല്ലോ
No comments:
Post a Comment