ഒരു നേര്‍ത്ത മഴയുടെ കുളിരിനോടൊപ്പം നീ
കനവിലേക്കിന്നലെ വന്നിരുന്നു
ഒരു മഞ്ഞു പുഷ്പം പോല്‍ തരളിതയായെന്റെ
കരളില്‍ക്കവിതയായ് വിരിഞ്ഞിരുന്നു
ഒരു നിലാപ്പക്ഷി പോല്‍ ചിറകു വിടര്‍ത്തി നീ
ജാലക വാതില്‍ക്കല്‍ പറന്നിരുന്നു
ഒരു പൂവിതളുപോല്‍ സൗരഭ്യം തൂകി നീ
ഇരുളിലെപ്പോഴും ജ്വലിച്ചിരുന്നു
ഒരു പാട്ടിന്നീണമായ് മൌനത്തിന്‍ വഴിയില്‍
പുലരുവോളം നീ കൂട്ടിരുന്നു
കത്തുന്ന മോഹത്താല്‍ കണ്ണുതുറന്നപ്പോ-
ളൊരു വാക്കുപറയാതെ നീ പോയതെങ്ങോ....
No comments:
Post a Comment