ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍
ചിലപ്പോഴൊക്കെ തികട്ടിവരും
പഞ്ഞിയില്‍പ്പുരട്ടി ചെവിയില്‍ത്തിരുകിയ
ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ മണം,
പള്ളിയില്‍ നിന്നൊഴുകി വരുന്ന
തക്ബീറിന്റെ ഈണം,
ഉറക്കമൊഴിച്ച് കാവലിരുന്ന
മൈലാഞ്ചിച്ചോപ്പ്,
ഉടയാതെ കാത്തുവച്ച
കുപ്പിവളക്കിലുക്കം,
ഏറെ കാത്തിരുന്ന് കിട്ടിയ
പുത്തനുടുപ്പിന്റെ നിറം,
എണ്ണ തേച്ചയുടലില്‍
സോപ്പ് പതയുന്ന കുളിര്,
നടുവിലകത്ത് പാത്തുവച്ച
പിഞ്ഞാണ പ്പാത്രങ്ങളുടെ തിളക്കം,
പെരുന്നാളിനു മാത്രം കിട്ടുന്ന
കോഴിക്കറിയുടെ സ്വാദ്,
കൂട്ടം കൂടിയെത്തുന്ന
വിരുന്നുകാരുടെ ആരവം,
അയല്‍പ്പക്കത്തെ
പാല്‍പ്പായസത്തിന്റെ മധുരം...
എന്നും പെരുന്നാളായതില്‍പ്പിന്നെ
ഓര്‍മകള്‍ക്ക് പോലുമിപ്പോള്‍
പഴയ നിറവും മണവും മധുരവുമില്ല....
ചിലപ്പോഴൊക്കെ തികട്ടിവരും
പഞ്ഞിയില്‍പ്പുരട്ടി ചെവിയില്‍ത്തിരുകിയ
ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ മണം,
പള്ളിയില്‍ നിന്നൊഴുകി വരുന്ന
തക്ബീറിന്റെ ഈണം,
ഉറക്കമൊഴിച്ച് കാവലിരുന്ന
മൈലാഞ്ചിച്ചോപ്പ്,
ഉടയാതെ കാത്തുവച്ച
കുപ്പിവളക്കിലുക്കം,
ഏറെ കാത്തിരുന്ന് കിട്ടിയ
പുത്തനുടുപ്പിന്റെ നിറം,
എണ്ണ തേച്ചയുടലില്‍
സോപ്പ് പതയുന്ന കുളിര്,
നടുവിലകത്ത് പാത്തുവച്ച
പിഞ്ഞാണ പ്പാത്രങ്ങളുടെ തിളക്കം,
പെരുന്നാളിനു മാത്രം കിട്ടുന്ന
കോഴിക്കറിയുടെ സ്വാദ്,
കൂട്ടം കൂടിയെത്തുന്ന
വിരുന്നുകാരുടെ ആരവം,
അയല്‍പ്പക്കത്തെ
പാല്‍പ്പായസത്തിന്റെ മധുരം...
എന്നും പെരുന്നാളായതില്‍പ്പിന്നെ
ഓര്‍മകള്‍ക്ക് പോലുമിപ്പോള്‍
പഴയ നിറവും മണവും മധുരവുമില്ല....
No comments:
Post a Comment