Total Pageviews

Friday, October 28, 2011

നീയെന്ന കനല്‍

നീയൊരു നിലാവായപ്പോഴാണ് 
ഞാനൊരു നിഴലായ് 
പിന്തുടര്‍ന്നത് 

നീയൊരു മഴയായപ്പോഴാണ്
ഞാനൊരു തുള്ളിയായി 
പെയ്തിറങ്ങിയത്

നീയൊരു കാറ്റായപ്പോഴാണ്
ഞാനൊരു ചെടിയായി 
പുണര്‍ന്നു നിന്നത് 

നീയൊരു പുഴയായപ്പോഴാണ്
ഞാനൊരു കണമായി
അലിഞ്ഞു ചേര്‍ന്നത് 

നീയൊരു കടലായപ്പോഴാണ്
ഞാനൊരു തിരയായി 
നിന്നെയറിഞ്ഞത്ത് 

പ്രിയേ, നീയൊരു 
പ്രതീക്ഷ മാത്രമായപ്പോഴാണ്
ഞാനൊരു കനലായ് 
എറിഞ്ഞു തീര്‍ന്നത് 


1 comment:

  1. നീയൊരു കവിത എഴുതിയപ്പോൾ മാത്രമാണ് ഞാൻ നിന്നേയറിഞ്ഞത്. ആശംസകൾ.

    ReplyDelete