നീയൊരു നിലാവായപ്പോഴാണ്
ഞാനൊരു നിഴലായ്
പിന്തുടര്‍ന്നത്
നീയൊരു മഴയായപ്പോഴാണ്
ഞാനൊരു തുള്ളിയായി
പെയ്തിറങ്ങിയത്
നീയൊരു കാറ്റായപ്പോഴാണ്
ഞാനൊരു ചെടിയായി
പുണര്‍ന്നു നിന്നത്
നീയൊരു പുഴയായപ്പോഴാണ്
ഞാനൊരു കണമായി
അലിഞ്ഞു ചേര്‍ന്നത്
നീയൊരു കടലായപ്പോഴാണ്
ഞാനൊരു തിരയായി
നിന്നെയറിഞ്ഞത്ത്
പ്രിയേ, നീയൊരു
പ്രതീക്ഷ മാത്രമായപ്പോഴാണ്
ഞാനൊരു കനലായ്
എറിഞ്ഞു തീര്‍ന്നത്