Total Pageviews

Tuesday, January 26, 2016

മരിച്ചവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ


ഓർമകളിലേക്ക് ലോഗിൻ ചെയ്‌താൽ, 
മരിച്ചവരുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ 
നിരന്തരം അപ്ഡേറ്റാകുന്നത് കാണാം.
കുട്ടിക്കാലത്ത്  ആദ്യംകണ്ട നാൾ മുതൽ 
ഓർമകൾ റീപ്ലേ ചെയ്തു കൊണ്ടേയിരിക്കും.
ദ്രവിച്ചു തുളവീണ പ്രൊഫൈൽ  ചിത്രങ്ങൾ 
ഒന്നൊന്നായി മാറിക്കൊണ്ടേയിരിക്കും.
തമാശകൾ, കളിചിരികൾ, കുസൃതികൾ,
കഥകൾ, കവിതകൾ, പാട്ടുകൾ...
സ്റ്റാറ്റസുകൾ പുതുക്കിക്കൊണ്ടേയിരിക്കും.
ദുഃഖം, സന്തോഷം, കോപം, ഭയം,
ബാക്ക്ഗ്രൗണ്ടിലെ നിറങ്ങൾ മാറിമറിയും.
പിണക്കം, ഇണക്കം, പരിഭവം,
അസൂയ, കുശുമ്പ്, പരിഹാസം...
സ്മൈലികൾ  തുരുതുരാന്ന് വരും.
മായ്ച്ചിട്ടും മായാത്ത ചില സ്റ്റിക്കറുകൾ 
ഹൃദയത്തിൽ ഒട്ടിപ്പിടിച്ചിരിക്കും.

എല്ലാം സഹിക്കാം,
ചിലനേരങ്ങളിൽ മെസേജിൽ വന്നിട്ടു ചോദിക്കും,
'ടാ...സൈൻ ഔട്ട്‌ ചെയ്തിട്ട് ഇങ്ങുപോരാറായില്ലേ'ന്ന്‌!!
അപ്പോൾ മാത്രം സ്ക്രീനിൽ ഇരുട്ട് നിറയും.

2 comments:

  1. കൊള്ളാം , ഇതുവരെ ആരെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല . . ഭാവന സൃഷ്ടി
    നന്നായിടുണ്ട് .

    ReplyDelete
  2. ഹാ ഹാ ഹാാ.അത്‌ കൊള്ളാമല്ലോ.

    ReplyDelete