ഓര്‍മ വച്ചതുമുതല്‍
നടുവിലകത്തെ ഇരുട്ടിലേക്ക്
അമ്മയുടെ കണ്ണീരിനൊപ്പം
മഴത്തുള്ളികളും ചോര്‍ന്നൊലിക്കാറുണ്ട് .
പെരുമഴയത്തും
അച്ഛന്റെ ഒറ്റക്കുപ്പയത്തില്‍
വിയര്‍പ്പിന്റെ നനവുണ്ടാകും.
നനഞ്ഞ പാവാടയുണക്കാന്‍
സ്കൂള്‍ വിട്ടു വന്നാലുടനെ ഏട്ടത്തി
അടുപ്പത്ത് കയറിയിരിക്കും.
നനഞ്ഞ പുസ്തകത്തില്‍ നിന്ന്‍
കുട്ടിക്കവിതകളൊക്കെയും
പെരുമഴയോടൊപ്പം ഒലിച്ചുപോകും
കടലാസ് തോണിയിലെ
സ്വപ്നങ്ങളത്രെയും
കലക്കുവെള്ളത്തില്‍ മുങ്ങിപ്പോകും.
കാറ്റും കോളുമുള്ള രാത്രികളില്‍
പാടത്തെ തവളകള്‍
അടുക്കലയോളം കയറിവരും
അകത്തും പുറത്തും മഴ പെയ്യുമ്പോള്‍
പഴഞ്ചാക്കിനുള്ളില്‍
മൂടിപ്പുതച്ചുറങ്ങും.
നഗരത്തിന്റെ മായയില്‍ നിന്ന്
കുട്ടിക്കാലത്തിന്റെ മഴയിലേക്ക് നോക്കുമ്പോള്‍
ഒര്മാകളിലാകെ നനവ് പടരും
No comments:
Post a Comment